കൊച്ചി: വെര്‍ച്വല്‍ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്തെ ബാറില്‍ തുറന്ന മദ്യ വില്‍പ്പന. അങ്കമാലിയെ ഒരു ബാറിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ച് മദ്യ കച്ചവടം പൊടി പൊടിക്കുന്നത്. ബെവ് ക്യൂ രജിസ്‌ട്രേഷനും, ഈ ടോക്കണും ഇല്ലാതെ ഇവിടെയെത്തി ആര്‍ക്കും പണം നല്‍കി മദ്യം വാങ്ങാം.
മദ്യവില്‍പ്പനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വില്പന ആരംഭിച്ച ആദ്യ ദിവസം തന്നെ എറണാകുളം ജില്ലയിലെ ബാറുകള്‍ നിര്‍ദേശങ്ങള്‍ എല്ലാം അട്ടിമറിച്ചു. അങ്കമാലി സൂര്യ ബാറില്‍ ടോക്കണും വെര്‍ച്വല്‍ ക്യൂവും ഒന്നും ഇല്ലാതെ കാശുണ്ടെങ്കില്‍ ആര്‍ക്കും മദ്യം ലഭിക്കുമെന്ന അവസ്ഥയായിരുന്നു ഇന്നലെ.
ബിയര്‍, വൈന്‍ പാര്‍ലര്‍ വഴിയാകും മദ്യ വിതരണം എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രത്യേക കൗണ്ടര്‍ വഴി പാഴ്സലായി മദ്യം നല്‍കും. ബാറില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ടോക്കല്‍ ലഭിക്കുന്നവര്‍ മാത്രം മദ്യം വാങ്ങാന്‍ എത്തിയാല്‍ മതി. ബുക്കിംഗില്‍ അനുമതി ലഭിക്കാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും മന്ത്രി പറഞ്ഞിരുന്നു.