27.9 C
Kottayam
Sunday, May 5, 2024

വിതുമ്പിക്കരഞ്ഞ് ലയണൽ മെസി, അടുത്ത ടീം ഇതാണ്

Must read

ക്യാമ്പ് നൗ:ബാര്‍സലോണ വിടുന്ന കാര്യം സ്​ഥിരീകരിച്ച്‌​ ഫുട്​ബോള്‍ താരം മെസ്സി. ബാര്‍സയുടെ ഹോം ഗ്രൗണ്ടായ കാമ്ബനൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ മെസ്സി ഇക്കാര്യം സ്​ഥിരീകരിച്ചത്​. വാര്‍ത്താ സമ്മേളനത്തില്‍ പലപ്പോഴും വിതുമ്ബിക്കൊണ്ടാണ്​ അദ്ദേഹം ചോദ്യങ്ങള്‍ക്ക്​ മറുപടി പറഞ്ഞത്​. ‘ബാര്‍സ വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാന്‍ കഴിയാത്ത സാഹചര്യ’മാണെന്നും മെസ്സി പറഞ്ഞു.

കുഞ്ഞുനാള്‍ മുതല്‍ പന്തുതട്ടിയ ബാഴ്​സലോണയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തിടെയാണ്​ അവസാനിച്ചത്​. നിലവില്‍ മെസ്സി പി.എസ്​.ജിയിലേക്കെന്നാണ്​​ സൂചന. ഫ്രഞ്ച്​ ക്ലബ്​ ഉടമയായ ഖത്തര്‍ അമീറിന്‍റെ സഹോദരന്‍ ഖാലിദ്​ ബിന്‍ ഹമദ്​ ബിന്‍ ഖലീഫ ആല്‍താനി​ വാര്‍ത്ത സ്​ഥിരീകരിച്ചിട്ടുണ്ട്​.

സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പ്രിമിയര്‍ ലീഗ്​ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ പിന്‍വാങ്ങിയതോടെ പി.എസ്​.ജിക്കൊപ്പമാകുമെന്ന്​ സൂചനയുണ്ടായിരുന്നു. വമ്ബന്‍ പ്രതിഫലം നല്‍കേണ്ട താരത്തിനെ ഏറ്റെടുക്കാന്‍ ക്ലബുകളില്‍ പലതിന്‍റെയും സാമ്ബത്തിക സ്​ഥിതി അനുവദിക്കാത്തതാണ് പി.എസ്​.ജിക്ക്​​ അനുഗ്രഹമായത്​. നേ​രത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്​മര്‍, സൂപര്‍ താരം കിലിയന്‍ എംബാപെ തുടങ്ങിയവര്‍ക്കൊപ്പമാകും ഇതോടെ അടുത്ത സീസണ്‍ മുതല്‍ മെസ്സി ബൂട്ടുകെട്ടുക.

ഫുട്​ബാളില്‍ പിച്ചവെച്ചുതുടങ്ങിയ അന്ന​ുതൊട്ട് മെസ്സി​ ജഴ്​സി അണിഞ്ഞ ക്ലബാണ്​ ബാഴ്​സലോണ. ടീമിന്‍റെ വലിയ വിജയങ്ങളില്‍ പലതിന്‍റെയും ശില്‍പിയും അമരക്കാരനുമായി. 2003 മുതല്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ച 34 കാരന്‍ 778 മത്സരങ്ങളില്‍ 672 ഗോളുകള്‍ നേടിയിട്ടുണ്ട്​.

കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്​നങ്ങളെ തുടര്‍ന്ന്​ ടീം വിടാന്‍ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാന്‍സ്​ഫര്‍ വ്യവസ്​ഥകളില്‍ കുരുങ്ങി. ഇത്തവണ കരാര്‍ കാലാവധി അവസാനിച്ചതോടെ പകുതി തുക നല്‍കി നിലനിര്‍ത്താമെന്ന്​ ക്ലബ്​ സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.

പി.എസ്​.ജിയിലെ ട്രാന്‍സ്​ഫര്‍ തുക സംബന്ധിച്ച്‌​ അന്തിമ ധാരണയായിട്ടില്ല. സെര്‍ജിയോ റാമോസ്​, ജോര്‍ജിനോ വിജ്​നാള്‍ഡം, ജിയാന്‍ലൂയിജി ഡൊണാറുമ തുടങ്ങിയവര്‍ നേരത്തെ പി.എസ്​.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇവര്‍ക്കു പിന്നാലെയാണ്​ മെസ്സിയുടെ വരവ്​.

ആറു തവണ ബാലന്‍ ഡി ഓര്‍ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതല്‍ ബാഴ്​സ കരാര്‍ അവസാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week