
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങള്‍ അഴയില്‍ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗണ്‍സിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം വാര്‍ഡ് വേങ്ങൂര്‍ ഐക്കപ്പാട്ട് വീട്ടില്‍ വേലായുധന്റെ ഭാര്യ വിജയമ്മയാണ് (65) മരിച്ചത്.
ബി.ജെ.പി കൗണ്‍സിലര്‍ എ.വി രഘുവിന്റെ മാതാവാണ്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മുറ്റത്തെ അഴയില്‍നിന്ന് വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് മരണം.
അങ്കമാലി എല്‍.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മറ്റ് മക്കള്‍: രമേശന്‍ (ആതിര ഹോട്ടല്‍, വേങ്ങൂര്‍), രമ. മരുമക്കള്‍: ദേവി, രാധാകൃഷ്ണന്‍ (ഫൊട്ടോഗ്രാഫര്‍), പ്രീതി രഘു (അധ്യാപിക). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News