31.1 C
Kottayam
Saturday, May 4, 2024

ലൈഫ് മിഷൻ പദ്ധതി : വീടിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

Must read

തിരുവനന്തപുരം: സംസഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബർ 9 വരെയാണ് സമയം നീട്ടി നൽകിയത്. നിലവിൽ ഓഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഇൗ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 9 വരെ സമയം നീട്ടി നൽകുവാൻ തീരുമാനിച്ചത്. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയിരിക്കുന്നത്.

ആഗസ്റ്റ് 1 മുതൽ ഇന്നുവരെ 6,39,857 അപേക്ഷകളാണ് പുതിയതായി വീടിനായി ലഭിച്ചത്. ഇതിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week