അത് നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ തീരുമാനം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ‘രാജി’ക്കത്തിനെ കുറിച്ച് ടീച്ചര്‍ നിഷ നാരായണന്‍
നിഷ്‌കളങ്കയായ ഒരു കുട്ടി ക്ലാസ് ടീച്ചര്‍ക്കെഴുതിയ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ആ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ലീഡര്‍ സ്ഥാനം രാജിവെക്കുന്നു എന്നായിരിന്നു കത്തിലെ ഉള്ളടക്കം. ശ്രേയ എന്ന കുട്ടിയാണ് ടീച്ചര്‍ക്ക് കത്തെഴുതിയത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
‘ അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ലാസിലെ അവളുടെ ഉത്തരവാദിത്വത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.” ടീച്ചര്‍ കുറിച്ചു.
https://www.facebook.com/photo.php?fbid=2291934774221167&set=a.285191051562226&type=3&theater