home bannerKeralaNews
പത്തനംതിട്ടയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു, നാട്ടുകാര്‍ ഭീതിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തന്‍വീട്ടില്‍ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു.
പുലിയിറങ്ങിയ വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലി, കടുവാ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News