തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ത്ഥി ജോണ്‍ അറയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.
ഇന്ന് രാവിലെ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോണ്‍ അറയ്ക്കലിന്റെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വെച്ചാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാബു രാജ് ഇയാളുടെ സഹോദരന്‍ തെക്കേത്തല ബെന്നി എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
മരവടികൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോണ്‍ അറയ്ക്കല്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസ് ആസൂത്രിതമായി ആക്രമണം നടത്തിയതാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News