Home-bannerKeralaNewsRECENT POSTS
വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒരാഴ്ചക്കിടെ ഉരുള്‍ പൊട്ടുന്നത് നാലാം തവണ
വയനാട്: വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. കവളപ്പാറയില്‍ ഇനി 50 പേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴുപേരെയും കണ്ടെത്താനുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News