Home-bannerKeralaNewsRECENT POSTS
തലയോലപ്പറമ്പില്‍ ഒരാളെ പുഴയില്‍ കാണാതായി; തലനാട് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ സാധ്യത, ആളുകളെ ഒഴിപ്പിച്ചു
കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ പാലാംകടവ് പുഴയില്‍ മധ്യവയസ്‌കനെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
കോട്ടയം തലനാട് വില്ലേജില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോനമല, അയ്യംപ്പാറ കോളനി എന്നീ സ്ഥലങ്ങളിലെ 16 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇവരെ തലനാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലേക്ക് മാറ്റി. വൈക്കം താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ട്. അതേസമയം ജലനിരപ്പ് താഴ്ന്ന് വീടുകളിലെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് മീനച്ചില്‍ താലൂക്കിലെ 5 ക്യാമ്പുകള്‍ പിരിച്ചുവിട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News