Uncategorized
45 ശതമാനം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കാൻതയ്യാറല്ല,കുവൈറ്റിലെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്
കുവൈറ്റിൽ 45 ശതമാനം പൗരന്മാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. 10000 പേരാണ് സർവേയിൽ പങ്കെടുത്തത്.
വാക്സിനേഷന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബോധവത്കരണ കാമ്പെയിൻ നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. പ്രമുഖ ഡോക്ടർമാരെ പങ്കെടുപ്പിച്ചായിരിക്കും പ്രചാരണം ഉണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ വാക്സിൻ ലഭ്യമാക്കാൻ അധികൃതർ ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News