Home-bannerKeralaNewsRECENT POSTS
‘ഞങ്ങളെ രക്ഷിക്കൂ… രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു’; സഹായാഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ
കുറ്റ്യാടി: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി ഏതാണ്ട് വെള്ളത്തില്‍ മുങ്ങിയ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ത്ഥിച്ചത്.
‘ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവര്‍ത്തക സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ല. പേരാമ്ബ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണമെന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News