KeralaNews

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി കസ്റ്റഡിയിൽ

തൃശൂർ: കുതിരാൻ തുരങ്കത്തിലെ (Kuthiran Tunnel) ലൈറ്റുകൾ തകർത്ത ലോറി കണ്ടെത്തി. ദേശീയപാത നിർമാണത്തിന് കരാറുള്ള ലോറിയാണിത്. ഇരുമ്പുപാലം സ്വദേശിയുടെ ലോറി പീച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോറിയുടെ പുറകിലെ ഭാഗം ലൈറ്റുകളിൽ ഇടിച്ചായിരുന്നു അപകടത്തിന് കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. അപകടത്തില്‍ 104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.  ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് വാഹനം പിടികൂടിയത്.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker