24.4 C
Kottayam
Sunday, September 29, 2024

ചലച്ചിത്ര ലോകത്ത് നയന്‍താര തിളങ്ങി നില്‍ക്കുന്നതിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

Must read

കൊച്ചി:സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് താരറാണിയാണ് നയന്‍താര. എന്നാൽ ഇത്തരത്തിൽ തിളങ്ങി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന നിഴല്‍ എന്ന ചിത്രത്തില്‍ നയന്‍താരയ‌്ക്കൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവയ‌്ക്കുകയാണ് ചാക്കോച്ചന്‍. സൂപ്പര്‍സ്‌റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണെങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരത്തിലൊരു ഇടപെടല്‍ നയന്‍താരയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് താരം പറയുകയുണ്ടായി.

‘സിനിമയോടും അഭിനയത്തോടും വളരെ ആത്മാര്‍ത്ഥമായാണ് അവര്‍ ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്‌ഠയും പ്ളാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരുദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോകുമ്ബോള്‍ അടുത്തദിവസം ചിത്രീകരിക്കുന്ന സീനുകളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച്‌ വസ്‌ത്രവും മേക്കപ്പും ചെയ‌്താണ് അവര്‍ അടുത്തദിവസം ലൊക്കേഷനിലെത്തുന്നത്. സിനിമയ‌്ക്കൊപ്പം ഇത്തരത്തില്‍ നീങ്ങുന്നതുകൊണ്ടുതന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് ഞാന്‍ അവരില്‍ കണ്ടത്’-സ്‌റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week