ജീവിതത്തില്‍ നൃത്തത്തിന്റെ അടിത്തറ പാകിയത് അമ്മച്ചിയാണെന്ന് ചാക്കോച്ചന്‍
ഒരു കാലത്ത് കോളേജ് കുമാരികളുടെ ഹീറോ ആയിരുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരിന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒരു നല്ല ഒരു അഭിനയതാവ് എന്നതിലുപരി നല്ല ഒരു നൃത്തകനും കൂടിയാണ് ചാക്കോച്ചന്‍. ജീവിതത്തിലെ നൃത്തവും അതിന്റെ പിന്നിലെ കഥയും തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ക്ലബ് എഫ് എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ‘നൃത്തവാസന എങ്ങനെയാണ് കൈവന്നതെന്ന’ ചോദ്യത്തിന് മറുപടി ഇതായിരുന്നു.
‘എന്റെ അപ്പന്റെ അമ്മയാണ് അതിനു കാരണമായത്. അമ്മച്ചിയെന്നാണ് ഞാന്‍ വിളിക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്നു നിര്‍ബന്ധം പിടിച്ച് എന്നെക്കൊണ്ട് അരങ്ങേറ്റം നടത്തി. അങ്ങനെ നൃത്തത്തിന്റെ ഒരു അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ എനിക്കത് ഒരുപാട് ഉപകരമായെന്നു തോന്നുന്നു.’ചാക്കോച്ചന്‍ പറഞ്ഞു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ ജീവിതത്തിലേക്ക് ഒരു അതിഥി വന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍.