മക്കള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തുമാകാമെന്ന നിലപാടാണ് സി.പി.എമ്മിന്; ബിനോയ് കേസില്‍ തുറന്നടിച്ച് കുമ്മനം
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകപീഡന ആരോപണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുമ്മനം തുറന്നടിച്ചു. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് കേരളാ പോലീസ് സഹായം നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം. മക്കള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തും ആകാമെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
വിവാഹവാഗ്ദാനം നല്‍കി ബിനോയ് കോടിയേരി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ പോലീസാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ബിനോയ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതോ മറുപടി പറയേണ്ടതോ ആയ കാര്യമില്ല എന്നതാണ് സി.പി.എം നിലപാട്.