Home-bannerKeralaNewsRECENT POSTS
യുദ്ധക്കളം,തലസ്ഥാനത്ത് പോലീസ-് കെ.എസ്.യു ഏറ്റുമുട്ടല്‍
തിരുവനന്തപുരം:കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിവന്ന നിരാഹാര സമരത്തെ പിന്തുണച്ചു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.സെക്രട്ടറിയേറ്റിലും സമീപപ്രദേശങ്ങളിലും വലിയ സംഘര്‍ഷമാണ് നടക്കുന്നത്. നിരവധിപ്രവര്‍ത്തര്‍ക്കും ഫോര്‍ട്ട് എ.സി.പി അടക്കമുള്ളവര്‍ക്കും പരുക്കേറ്റും.പോലീസുകാര്‍ക്കു നേരെ സമരപ്പന്തലില്‍ നിന്നും കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ സംയമനം പാലിച്ച പോലലീസ് സമരക്കാര്‍ക്കു നേരെ പിന്നീട് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.പ്രക്ഷോഭകരെ പിരിച്ചുവിടാനായി പല റൗണ്ടുകളിലായി ലാത്തിച്ചാര്‍ജും നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News