കോട്ടയം: തുടര്‍ച്ചയായി ശമ്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്ക്വയറില്‍ നിന്ന് കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ജീവനക്കാര്‍ വിലാപ യാത്ര നടത്തും.
ശമ്പളം വൈകുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ജീവനക്കാരുടെ തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ നാലിന് കോര്‍പ്പറേഷനിലെ പ്രതിപക്ഷ യൂണിയനുകള്‍ നടത്തിയ പണിമുടക്കിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News