KeralaNewsRECENT POSTS
കുഴഞ്ഞ് വീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞത് കിലോമീറ്ററുകള്‍
കൊല്ലം: കുഴഞ്ഞുവീണ യാത്രക്കാരിക്ക് തുണയായി കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍. ശിവഗിരിയില്‍ നിന്ന് കോട്ടയത്തിന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പാഞ്ഞത്. കരുനാഗപ്പള്ളി പുതിയകാവില്‍ നിന്ന് കായംകുളത്ത് വരെ ബസ് നിര്‍ത്താതെ പോയി. തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരിന്നു.
ശക്തിക്കുളങ്ങര സ്വദേശിനിയായ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. ഓച്ചിറ കാളകെട്ട് ഉത്സവമായതിനാല്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബസ് ഇടവഴിയിലൂടെയാണ് ഡ്രൈവര്‍ കെഎസ് ജയന്‍ ഓടിച്ചത്. റൂട്ട് മാറി ബസ് ഓടിയതോടെ വഴിമധ്യ ഇറങ്ങേണ്ടവര്‍ അതെല്ലം മാറ്റി വെച്ച് യാത്രക്കാരിയെ രക്ഷിക്കാന്‍ സഹകരിക്കുകയായിരുന്നെന്ന് കണ്ടക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News