HealthKeralaNews

വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും അധികൃതര്‍ അറിഞ്ഞില്ല!

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്സ് എന്ന സംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും വൈദ്യുതി ബോര്‍ഡ് സംഭവം അറിഞ്ഞില്ലെന്ന് കെ-ഹാക്കേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വൈദ്യുതി ബോര്‍ഡ് വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇത് ചെയ്തതെന്ന് കെ-ഹാക്കേഴ്സ് വിശദീകരിച്ചു. ഈ വിവരങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ അഞ്ച് കോടിയോളം രൂപ വില വരുമെന്നും എന്നാല്‍ അത്തരത്തില്‍ ഒരു ലക്ഷ്യം തങ്ങള്‍ക്ക് ഇല്ലെന്നും സംഘം പറയുന്നു.

സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചര്‍ മാറ്റുന്നതിന് വേണ്ടി മൂന്ന് മാസം സമയം നല്‍കുകയാണെന്നും കെ-ഹാക്കേഴ്സ് പറയുന്നു. മൂന്ന് മണിക്കൂറിനുള്ളിലാണ് ഇത്രയും വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് കെ-ഹാക്കേഴ്സിന്റെ അവകാശവാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker