കാസർകോട്:മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട്
കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്.
നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്. ആശയപ്പാപ്പരത്തമാണ് കോൺഗ്രസ്സിന്. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരി ച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം.
മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്.
തലശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News