30.6 C
Kottayam
Sunday, May 12, 2024

തദ്ദേശ തെരഞ്ഞെടുപ്പ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെ.പി.സി.സി അധ്യക്ഷന്‍

Must read

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെ മത്സരിക്കാന്‍ അനുവദിക്കരുത്. ഇത്തരം ആളുകള്‍ സ്ഥാനാര്‍ഥികളായാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കും.

അന്‍പത് ശതമാനം വനിതാ സംവരണമുള്ളതിനാല്‍ ജനറല്‍ സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ഒരേ വാര്‍ഡില്‍ ഭാര്യയും ഭര്‍ത്താവും മാറി മാറി മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ചവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുത്.

ത്രിതല പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കണം. പാര്‍ട്ടി അംഗത്വമോ പോഷക സംഘടന അംഗത്വമോ ഉള്ളവരെ വേണം സ്ഥാനാര്‍ഥികളാക്കാന്‍. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ സാക്ഷ്യപത്രം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week