Home-bannerKeralaNews
കോട്ടയത്തെ സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിയ്‌ക്കെ ഫാന്‍ പൊട്ടി വീണു,അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരുക്ക്,ഒഴിവായത് വന്‍ ദുരന്തം
കോട്ടയം: വടവാതൂര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ക്കിടയിലേക്ക് സീലിംഗ് ഫാന്‍ പൊട്ടി വീണ് അഞ്ചാംക്ലാസുകാരന് പരുക്ക്.മങ്ങാനം സ്വദേശി രോഹിതിന്റെ തലയിലേക്കാണ് ഫാന്‍പതിച്ചത്.ആറു സ്റ്റിച്ചുകളുമായി രോഹിത് മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.
ക്ലാസ് നടന്നുകൊണ്ടിരിയ്‌ക്കെ വന്‍ശബ്ദത്തോടെയാണ് ഫാന്‍ പൊട്ടിവീണത്. പെട്ടെന്നുതന്നെ കുട്ടികള്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും രോഹിതിന്റെ തലയിലേക്ക് ഫാന്‍പതിയ്ക്കുകയായിരുന്നു.സ്‌കൂളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News