കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണു കളക്ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായത്.
കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് കലക്ടര്‍ എം. അഞ്ജന, എഡിഎം അനില്‍ ഉമ്മന്‍ എന്നിവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ വന്നതോടെ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവും ക്വാറന്റൈനിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News