KeralaNews

കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ എട്ട്

കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിയുടെയും(32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്.

മുംബൈയില്‍നിന്നും മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്റയിനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്‍. 83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശറൂര്‍ 16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.

28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 91344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരെത്തി. 43 വിമാനത്തില്‍ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്. ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്.

പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശം. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും.വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റടക്കം തയ്യാറാക്കി. ഇത്തരം ഇടപെടലിന് ഇനി മുന്‍തൂക്കം നല്‍കും.

അതേസമയം നാം ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഇത് നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചത് പല ഭാഗത്തും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നു. വയോധികര്‍ക്കും കുട്ടികള്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈന്‍. അവരെ സുരക്ഷിതരായി വീടുകളില്‍ ഇരുത്തേണ്ടവര്‍ അത് മറക്കരുത്. നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ. മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. കര്‍ശനമായ മാനദമ്ഢങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കി. പരീക്ഷാ കേന്0ദ്രം സജ്ജമാക്കല്‍, മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കുള്ള നിഡദ്ദേശങ്ങളും നല്‍കി. കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker