Home-bannerKeralaNewsRECENT POSTS

‘ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് ഈ കളക്ടറോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം’; കോട്ടയം ജില്ലയില്‍ അവധി പ്രഖ്യാപിച്ച കളക്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ രോക്ഷപ്രകടനം

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനം. അല്‍പ്പം നേരത്തെ അവധി പ്രഖ്യാപിക്കാത്തതാണ് രോക്ഷപ്രകടനത്തിന് പിന്നിലെ കാരണം. ‘ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് ഈ കളക്ടറോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം. രാവിലെ ഒട്ടുമിക്ക സ്‌കൂള്‍ ബസുകളും കുട്ടികളെ കയറ്റി യാത്ര തുടങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്‌കൂളില്‍ സുരക്ഷിതമായിവിട്ട സമാധാനത്തില്‍ മാതാപിതാക്കള്‍ മറ്റു ജോലിക്കും പോയിക്കാണും. ഇനി ആ കുട്ടികള്‍? കുട്ടികളുടെ സുരക്ഷയെ കരുതിയാണ് അവധി നല്‍കുന്നതെങ്കില്‍ തലേന്ന് വൈകിട്ട് തന്നെ അവധി ഡിക്ലയര്‍ ചെയ്യണം. അല്ലാത്തപക്ഷം അവധി നല്‍കാതിരിക്കുക. അവര്‍ സ്‌കുളിലെങ്കിലും സുരക്ഷിതരായി ഇരുന്നു കൊള്ളും” ഒരാളുടെ കമന്റ് ഇങ്ങനെ.

‘കോളേജിന് അടുത്തുവരെ എത്തിയപ്പോ ഈ ധീരമായ തീരുമാനം അറിയിച്ച കളക്ടര്‍ സാറിന് എന്റെയും എന്റെ ചങ്ങായിമാരുടേയും നന്ദി അറിയിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്. വളരെ കഷ്ടപ്പെട്ട് മഴ നനഞ്ഞു 1.30 മണിക്കൂര്‍ യാത്ര ചെയ്ത് കോളേജ് എത്താന്‍ 10 മിനുട്ട് മാത്രം അവശേഷിക്കുമ്പോഴെങ്കിലും അവധി തന്നല്ലോ
നന്ദി… അങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം കളക്ടര്‍ക്ക് നന്ദി പറയുന്നവരും ഏറെയാണ്.

 

https://www.facebook.com/collectorkottayam/posts/2364772343734994

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button