KeralaNewsRECENT POSTS
ഭക്ഷണം കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍; കൊട്ടാരം ബേക്കറിയുടെ ശാഖകള്‍ അടച്ച് പൂട്ടി ഡി.വൈ.എഫ്.ഐ
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പൊന്‍കുന്നത്തെ കൊട്ടാരം ബേക്കറിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ നിന്ന് ആഹാരം കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നിട്ടും ബേക്കറി പതിവ് പോലെ തുറന്ന് പ്രവര്‍ത്തിപ്പിച്ചതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തി ബേക്കറി അടപ്പിക്കുകയായിരിന്നു.
കഴിഞ്ഞയാഴ്ചയാണ് കോട്ടയം നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. വിന്‍സര്‍ കാസില്‍,വേമ്പനാട് ലേക്ക് റിസോര്‍ട്ട് അടക്കമുള്ള പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News