കൂട്ടത്തായി കൊലപാതക പരമ്പര തെളിവെടുപ്പ്; നിര്‍ണായ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണിക്കൂറോളമാണ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. പൊന്നാമറ്റത്തെ വീടിനകത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് ജോളി നല്‍കിയത്. നിലവില്‍ ജോളിയെ മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
സയനൈഡ് സൂക്ഷിച്ചിരുന്ന മൂന്ന് ഡപ്പികളാണ് പൊന്നാമറ്റത്തെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. രണ്ട് തവണ മാത്യു ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തു. ഈ സയനൈഡ് മുഴുവന്‍ ഉപയോഗിച്ചു എന്നാണ് ജോളിയുടെ മൊഴി. മൂന്ന് ഡയറിയും പൊന്നാമറ്റത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിക്ക് ഭക്ഷണത്തിലാണ് വിഷം നല്‍കിയത്. ബെഡ്റൂമില്‍ വച്ചായിരുന്നു ഭക്ഷണം നല്‍കിയത്. ടോമിന് ഭക്ഷണം വിളംബിയത് ഡൈനിംഗ് ടേബിളില്‍ ആണ്. സയനൈഡ് ചേര്‍ത്ത ആട്ടിന്‍സൂപ്പ് നല്‍കിയാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ടാം ഉദ്യമത്തിലാണ് ജോളി ലക്ഷ്യം കൈവരിച്ചത്. സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത്.