EntertainmentNewsRECENT POSTS
കൂടത്തായി കൊലപാതക പരമ്പര സീരിയലാകുന്നു; നായികയായെത്തുന്ന താരത്തിന് ആശംസയുമായി റിമി ടോമി
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങള്‍ സീരിയലാകുന്നു. പരമ്പരയില്‍ ജോളിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മുക്തയാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന മുക്തയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീരിയല്‍. അഭിനയ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന മുക്തയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായികയും മുക്തയുടെ ഭര്‍തൃ സഹോദരിയുമായ റിമി ടോമി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സീരിയലിന്റെ പ്രമോ വിഡിയോയിലൂടെ മുക്തയുടെ തിരിച്ചുവരവ് അറിയിക്കുകയാണ് റിമി. റിമിയുടെ പോസ്റ്റിന് താഴെ മുക്ത നന്ദിയും കമന്റ് ചെയ്തിട്ടുണ്ട്. പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറയ്ക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രമോ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 13നാണ് സീരിയല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News