Home-bannerKeralaNewsRECENT POSTS
കൂടത്തായി മരണപരമ്പര: ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ ജൂവലറി ജീവനക്കാരനും കസ്റ്റഡിയില്‍
കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജുവലറി ജീവനക്കാരന്‍ കസ്റ്റഡിയില്‍. ഇയാള്‍ ജോളിയുടെ ബന്ധുവുമാണ്.
ജോളിയെ ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ ഇന്ന് വൈകിട്ടു തന്നെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
ബന്ധുക്കളായ ആറുപേരുടെ മരണവും വിഷാംശം ഉള്ളില്‍ ചെന്നാണ് സംഭവിച്ചതെന്നും ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍നിന്നും ചെറിയ അളവില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായും വടകര റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News