KeralaNewsRECENT POSTS
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനേയും സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യുന്നു; ഇരുവരേയും ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. വടകര തീരദേശ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്.
ഇതിനു ശേഷം സഖറിയാസിനേയും ചോദ്യം ചെയ്യും. ഇരുവരേയും ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ആദ്യഭാര്യ സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News