Home-bannerKeralaNewsRECENT POSTS
കോയമ്പത്തൂര്‍ അപകടം; ബസിലുണ്ടായിരുന്നവരുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത്
തിരിപ്പൂര്‍: കോയമ്പത്തൂര്‍ അവിനാഷിക്കടുത്ത് അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചതായാണ് അവസാനം ലഭിച്ച വിവരം. മരിച്ചവര്‍ മുഴുവന്‍ മലയാളികളാണ്. ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. ബസില്‍ 48 പേരാണ് ഉണ്ടായിരുന്നതെന്ന് തിരുപ്പൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇവരില്‍ 42 പേരും മലയാളികളാണ്. 25 പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ വലതുഭാഗത്ത് ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഏതാനും പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News