ദേശാഭിമാനിയെ തള്ളി കോടിയേരി; സി.പി.ഐ.എം സാജന്റെ കുടുംബത്തിനൊപ്പം
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമാണ്. വിഷയത്തെ ഉപയോഗിച്ച് സി.പി.ഐ.എമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ് അവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.