Home-bannerKeralaNewsPoliticsRECENT POSTS
ലൈംഗീക പീഡന പരാതിയില്‍ മകനെ രക്ഷിക്കില്ല; നിലപാട് വ്യക്തമാക്കി കോടിയേരി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മകന്‍ ബിനോയ് കോടിയേരിയെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണ്. ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ബിനോയ് പ്രായപൂര്‍ത്തിയായി പ്രത്യേക കുടുംബമായി താമസിയ്ക്കുന്നയാളാണ് നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്തം.ഞാന്‍ ഇടപെടില്ല.പാര്‍ട്ടിയ്‌ക്കോ എനിയ്‌ക്കോ ഏറ്റെടുക്കാനാവില്ല.ഫലം ചെയ്തയാള്‍ അനുഭവിയ്ക്കണം.പരാതിക്കാരിയുടെ കുടുംബം തന്നെ സമീപിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News