കൊച്ചി: അങ്കമാലിയില്‍ കനത്ത മഴയില്‍ റോഡരികിടിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ഡീസല്‍ ടാങ്കര്‍ ലോറി മറിഞ്ഞു. അങ്കമാലി അങ്ങാടിക്കടവിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ പൊയ്ക്കാട്ടുശേരി സ്വദേശി ബിബിന് പരിക്കേറ്റു.
ബിബിനെ അങ്കമാലിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തതിനു പിന്നാലെ മണ്ണിടിയുകയായിരുന്നു. തുടര്‍ന്ന് ഡീസല്‍ ചോര്‍ന്നു. അപകടത്തെ തുടര്‍ന്ന് ബിബിന്‍ വണ്ടിക്കുള്ളില്‍ കുടുങ്ങി.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബിബിനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ലോറിയില്‍ ഉണ്ടായിരുന്ന ഡീസല്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റി. പോലീസ് എത്തി ക്രയിന്‍ ഉപയോഗിച്ചാണ് വാഹനം ഉയര്‍ത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News