KeralaNews

കൊച്ചി- ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി,കാരണമിതാണ്

കൊച്ചി:നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി.സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം റദ്ദാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 160 തിലേറെ യാത്രക്കാരുണ്ടായിരുന്നു . വിമാനത്താവളത്തിൽ കുടുങ്ങിയ ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര ആരംഭിക്കുക.

ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവർ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെയാണ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയെന്നും യാത്ര റദ്ദാക്കുകയാണെന്നും അറിയിക്കാൻ പോലും അധികൃതർ തയ്യാറായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button