നിറപറ എം.ഡി.ബിജുവിന്റെ കുഞ്ഞുതന്നെയാണ് തന്റെ ഉദരത്തിലെന്ന് സീമ,ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിജു,കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്
കൊച്ചി : നിറപറ എംഡി ബിജു തന്നെയാണ് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവെന്ന് സീമ. ബിജുവും സീമയും ഹോട്ടലില്‍ ഒന്നിച്ചു താമസിച്ച തിയതിയും സീമ വെളിപ്പെടുത്തി. ബിജുവും താനും ഹോട്ടലില്‍ കഴിഞ്ഞതിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയായതെന്നാണ് സീമ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ ഹോട്ടലില്‍ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗര്‍ഭാവസ്ഥയുടെ ദൈര്‍ഘ്യവും ഒത്തുപോകുന്നില്ലന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കല്‍ പരിശോധനയില്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്.. അതേസമയം, താന്‍ ഗര്‍ഭിണിയായത് ബിജു വഴിയ്ക്കാണെന്ന വാദത്തില്‍ സീമ ഉറച്ചു നില്‍ക്കുകയുമാണ്.
ബിജുവിനെ വലിയില്‍ വീഴ്ത്താന്‍ സീമയും ഇപ്പോള്‍ ഒപ്പം താമസിച്ചുവരുന്ന ആജീര്‍ ഹുസൈനും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലില്‍ കണ്ടുമുട്ടിയതെന്നും കരുതുന്നു. ഇവര്‍ അവകാശപ്പെടുന്ന തീയതികളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി എന്‍ എ ടെസ്റ്റിന് പോലും തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനെ അറിയിച്ചതായിട്ടാണ് റിപോര്‍ട്ടുകള്‍ വരുന്നത്.
സീമയുമായി അടുത്ത ഘട്ടത്തില്‍ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ബിജു പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, സീമയെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തില്‍ ഇവര്‍ വ്യക്തമായ ഉത്തരം പൊലീസിന് നല്‍കിയില്ല.
സീമയെ ഇന്നലെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ സീമയെ വീണ്ടും കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.ഉന്നതരുമായി ബന്ധമുണ്ടെന്നും വമ്പന്‍ സെക്സ് റാക്കറ്റിലെ കണ്ണിയെന്നും മറ്റുമാണ് ഇതുവരെ സീമയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.