News
പെട്രോളിനേക്കാള്‍ വിലക്കുറവില്‍ ബിയര്‍! ‘കുടിക്കൂ, വാഹനം ഓടിക്കരുത്’ പരസ്യവാചകവുമായി കീര്‍ത്തി ആസാദ്
ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരേ പരിഹാസ കുറിപ്പമായി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ്. ട്വിറ്ററിലൂടെയാണ് പരിഹാസം.
‘അവസാനം അത് സംഭവിച്ചിരിക്കുന്നു, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ ബിയറിന് പെട്രോളിനെക്കാള്‍ വിലക്കുറവാണ്. ഇപ്പോള്‍ പുതിയൊരു പരസ്യവാചകവുമുണ്ടാകും, കുടിക്കൂ, വാഹനം ഓടിക്കരുത്’ കീര്‍ത്തി ആസാദ് ട്വിറ്ററില്‍ കുറിച്ചു.
ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലടക്കം പലയിടത്തും അടുത്തിടെ പ്രീമിയം പെട്രോളിന് നൂറു രൂപയാവുകയും ചെയ്തിരുന്നു. 15 മിനിറ്റോളം വാഹനം എവിടെയാണോ അവിടെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാന്‍ ആഹ്വാനവും ചെയ്തിരുന്നു. പെട്രോള്‍ വില 100ലെത്തുമ്പോഴും മൗനം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News