കെവിൻ വധം: പ്രതികൾ കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛൻ ചാക്കോയെ വെറുതെ വിട്ടു
കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരൻ ഷാനുവടക്കം 10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി.കെവിൻ കേസ് ദുരഭിമാനക്കൊല എന്ന് കോടതി വിലയിരുത്തി. ശിക്ഷ മറ്റന്നാൾ വിധിയ്ക്കും. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാലുപേരെ കോടതി വെറുതെ വിട്ടു.
റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദുരഭിമാനക്കൊലയാണെന്ന വിധി വന്നതോടെ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്