‘കോകോണിക്‌സ്’ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ജനുവരിയില്‍ വിപണിയിലെത്തും
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കോകോണിക്സ്’ജനുവരിയില്‍ വിപണിയിലെത്തും. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മാണശാലയിലാണ് കോകോണിക്സ് നിര്‍മിക്കുന്നത്.
ആഭ്യന്തര വിപണിലക്ഷ്യമാക്കിയുള്ള കേരളത്തിന്റെ കൊക്കോണിക്സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃകയായിരിക്കുമെന്ന് ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചിരുന്നു. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്നീ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുറമെ കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒത്ത്ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ലാതെ പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഇ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലാണ് കോകോണിക്‌സ് എത്തുന്നത്. മികച്ച പങ്കാളിത്തം, നൂതന ചിന്താഗതി, അസാധ്യമായ പ്രവര്‍ത്തനം എന്നിവയാണ് കൊക്കോണിക്സ് കമ്പനി മുന്നോട്ടു വെക്കുന്നത് എന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഇന്ത്യയുടെ ഏറ്റവും പുതിയ OEM / ODM കമ്പനി ആയ കോകോണിക്സ് കേരള സര്‍ക്കാരിന്റെ സൗഹൃദ വ്യാവസായിക നയത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ-പൊതു സാങ്കേതിക പങ്കാളിത്തമാണ് എന്നും അവര്‍ പറയുന്നു. തിരുവനന്തപുരത്തെ മണ്‍വിളയിലാണ് കൊക്കോണിക്‌സിന്റെ നിര്‍മാണ പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്.