KeralaNews

പോളിങ് 25 ശതമാനം കടന്നു; ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങ് തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിങ് ശതമാനം 25 കടന്നു. വിവിധ ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ-

തിരുവനന്തപുരം- 22.04 ശതമാനം
കൊല്ലം- 23.78 ശതമാനം
പത്തനംതിട്ട- 24.43 ശതമാനം
ആലപ്പുഴ- 25.07 ശതമാനം
കോട്ടയം- 23.07 ശതമാനം
ഇടുക്കി- 19.55 ശതമാനം
എറണാകുളം- 23.30 ശതമാനം
തൃശ്ശൂര്‍- 25.18 ശതമാനം
പാലക്കാട്- 17.46 ശതമാനം
മലപ്പുറം- 23.45 ശതമാനം
കോഴിക്കോട്- 25.20 ശതമാനം
വയനാട്- 24.82 ശതമാനം
കണ്ണൂര്‍- 25.69 ശതമാനം
കാസര്‍ഗോഡ്- 22.28 ശതമാനം

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button