സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്തു
കൊച്ചി:പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി.2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നും ഷിയാസ് പരാതിയിൽ പറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻ്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.
അടുത്തിടെ കുടുംബവും ഒത്ത് സണ്ണി കേരളത്തിൽ എത്തിയിരുന്നു. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. തിരുവന്തപുരത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടിയാണ് സണ്ണി ലക്‌ഷ്യം ഇടുന്നത് എന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.