KeralaNewsRECENT POSTSTop Stories

‘ഇതാവണമെടാ പോലീസ്…’ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കേരളാ പോലീസിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ജനസേവനവം മാത്രമല്ല, ജനസൗഹാര്‍ദ്ദപരമായ പെരുമാറ്റം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് കേരളാ പോലീസ്. ഇപ്പോഴിതാ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കേരള പോലീസുകാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതാണ് ശരിക്കുള്ള ജനമൈത്രിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നാട്ടുകാരോടൊപ്പമുള്ള പോലീസുകാരുടെ ക്രിക്കറ്റ് കളി സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വിതുര സ്റ്റേഷനിലെ പോലീസുകാരാണ് ഗ്രൗണ്ടിലിറങ്ങി ജനകീയരായതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

പ്രദേശത്തെ യുവാക്കള്‍ക്കൊപ്പം ബാറ്റ് ചെയ്തും ഫീല്‍ഡ് ചെയ്തും സിക്സ് പറത്തിയും റണ്ണിനായി ഓടിയും വിക്കറ്റ് വീഴ്ത്തിയും പോലീസുകാര്‍ കളിയില്‍ മുഴുകുന്നത് വീഡിയോയില്‍ കാണാം. നിരവധിയാളുകളാണ് പോലീസുകാരെ പ്രശംസിച്ച് രംഗത്തെത്തിയത്. പലരും രസകരമായ കമന്റുകളും പാസാക്കി.
ഇങ്ങനെ സൗഹൃദത്തോടെ ഇടപഴകുന്ന പോലീസുകാരെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഇതാവണം പോലീസ് എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റേഷനില്‍ ഈ ജനമൈത്രിയൊന്നും കാണാറില്ലെന്ന് രസകരമായി പരാതിപ്പെട്ടവരും കുറവല്ല..

 

https://youtu.be/FcZ4qckuVJw

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker