മലപ്പുറം: കേരള പോലീസിനെ പറ്റിച്ച് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. അരീക്കോട് മൂര്‍ക്കനാട് സ്വദേശി അബ്ദുല്‍ റഷീദാണ് തമിഴ്‌നാട്ടിലെ ഉക്കടയില്‍ വെച്ച് മലപ്പുറം പോലീസിന്റെ പിടിയിലായത്. മോഷണ കേസുകളിലും സാമ്പത്തിക കേസുകളിലുമടക്കം പ്രതിയാണ് ഇയാള്‍. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി പ്രതി വ്യത്യസ്ത പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട്, എന്നീ പോലീസ് സ്റ്റേഷനുകളില്‍ റഷീദിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ എറണാകുളം തൃശ്ശൂര്‍ ജില്ലകളിലും15ഓളം കേസുകളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News