KeralaNewsRECENT POSTS
‘യാത്ര തുടങ്ങാം കരുതലോടെ’ സേവ് ദ ഡേറ്റ് ഫോട്ടോയെ പ്രശംസിച്ച് കേരള പോലീസ്
വ്യത്യസ്തമായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കായി പല മാര്‍ഗങ്ങളാണ് സ്വീകരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ‘സേവ് ദ ഡേറ്റ്’ ഫോട്ടോകളിലെ വൈവിധ്യങ്ങളെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരാറുമുണ്ട്.
അതേസമയം വ്യത്യസ്തമായ ഒരു ‘സേവ് ദ ഡേറ്റ്’ ഫോട്ടോയെ പ്രശംസിച്ച് രംഗത്തെത്തിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സേവ് ദ ഡേറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News