Home-bannerKeralaNews
കേരള കോണ്‍ഗ്രസ് ആര്‍ക്ക് കിട്ടും,നിര്‍ണായക വിധി ഇന്ന്
കട്ടപ്പന: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ്‌കോടതി ഇന്ന് വിധി പറയും.ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് ഇടുക്കി മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് പക്ഷം നല്‍കിയ അപ്പീലിലാണ് വിധി. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് ജോസ് പക്ഷം കോട്ടയത്ത് യോഗം വിളിച്ചുചേര്‍ത്ത് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.ഇതിനെതിരെ ജോസഫ് പക്ഷം തൊടുപുഴ കോടതിയെ സമീപിച്ചു.പിന്നീടിത് ഇടുക്കി കോടതിയിലേക്ക് മാറ്റുകയായിരുന്നു.വിധി അനുകൂലമാകുമെന്ന കണക്കുകൂട്ടലില്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് പാര്‍ലമെണ്ടറി പാര്‍ട്ടിയോഗം വിളിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News