KeralaNewsPoliticsRECENT POSTS
കേരളാ കോണ്‍ഗ്രസിന് പിന്നാലെ വനിതാ കേരളാ കോണ്‍ഗ്രസിലും പിളര്‍ന്നു
തൊടുപുഴ: കേരളാകോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് തുടരുന്നതിനിടെ ആദ്യം പാര്‍ട്ടിയും യൂത്ത് വിംഗ് പിളര്‍ന്നു. ഇപ്പോഴിതാ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. നിലവിലെ അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇന്ന് തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന സമിതിയില്‍ പി.ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞതിന് പിന്നാലെയാണ് യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും കഴിഞ്ഞ ദിവസം പിളര്‍ന്നത്. യുവജന സംഘടനയുടെ നാല്പത്തിയൊമ്പതാം ജന്മദിനാഘോഷം ഇരുവിഭാഗവും വേറെവേറെയാണ് ആഘോഷിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ട് പിളര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News