ദിലീപ് കുടുംബത്തിലേക്ക് വീണ്ടുമൊരു സന്തോഷം കൂടി; കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണി?
കാെച്ചി:മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ ഒരുത്തരം പറയാം . ദിലീപും കാവ്യാ മാധവനുമായിരിക്കും .വിവാഹത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരായെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകളും വന്നിരുന്നെങ്കിലും 2016 നവംബറില്‍ അതവസാനിച്ചു. 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്.
ഇപ്പോൾ ഇതാ ദിലീപിന്റെ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം വരികയാണെന്നും കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍. അതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകര്‍. ലോക്ക്ഡൗൺ സമയത്തു പല മുൻനിര താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും ദിലീപും കാവ്യയും കഴിഞ്ഞ കുറേ മാസങ്ങളായി എന്ത് ചെയ്യുന്നു എന്നോ, തങ്ങളുടെ വിശേഷങ്ങളോ പൊതുജനത്തിന് മുൻപാകെ അവതരിപ്പിച്ചിട്ടില്ല.കാവ്യയെ പൊതുവിടങ്ങളിൽ കണ്ടിട്ട് പോലും മാസങ്ങളായി. അതോടെ ചില ഗോസിപ്പുകള്‍ക്ക് തലപൊക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. കാവ്യ രണ്ടാമതും ഗര്‍ഭിണിയെന്ന തരത്തില്‍ യാതൊരുവിധ സ്ഥിരീകരണവുമില്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. പ്രധാനമായും യൂട്യൂബ് ചാനലുകളിലാണ് ഇത് കാണുന്നത്.
ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന കാവ്യ മാധവന്‍ ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലാത്ത കാവ്യ മകളുടെ ചിത്രം പോലും പുറത്ത് കാണിച്ചിരുന്നില്ല. ഏറ്റവും ഒടുവിലായി 2019 ഡിസംബറില്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനിടെ എടുത്ത ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിനും മറ്റുമായി കാവ്യയും ദിലീപും ഒന്നിച്ചെത്തിയെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല. ഏറ്റവും ഒടുവിലായി 2019 ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് കാവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകളുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ ആദ്യ പിറന്നാളിനാണ് താരദമ്പതികൾ പുറത്തു വിട്ടത്. പഠിക്കാൻ പോയ മീനാക്ഷി വീട്ടിലേക്ക് തിരിച്ച് വന്നുവെന്നും മഹാലക്ഷ്മിക്കൊപ്പം വീട്ടിലാണെന്നുമാക്കെ ഊഹാപോഹങ്ങൾ മറ്റൊരു സൈഡിലുണ്ട്. എന്തായാലും കൂടുതൽ വിവരങ്ങളൊന്നും താരകുടുംബം വ്യക്തമാക്കിയിട്ടില്ല.