Home-bannerNewsTop StoriesTrending
കരുനാഗപ്പള്ളിയില്‍ വന്‍ തീപ്പിടുത്തം
കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം.ദേശീയപാതയോരത്ത് എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂര്‍ണ്ണമായും കത്തിനശിച്ചു .കോടികളുടെ നഷ്ടം. രാത്രി 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ആലപ്പുഴ,കൊല്ലം ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ പരിശ്രമിച്ചശേഷമാണ് തീ അണച്ചത്. തീപ്പിടുത്തത്തേത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.എം.എം. ആശുപത്രിയില്‍ നിന്നും രോഗികളെ സാഹസികമായി മാറ്റി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സംശയം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News