CrimeNewsRECENT POSTS
കണ്ണൂർ വിമാനത്താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി
കണ്ണൂർ:രണ്ടര കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ഡി ആർ ഐ പിടികൂടി. ദോഹയിൽ നിന്നെത്തിയ ഇയാളുടെ ബാഗിലെ എമർജൻസി ലാംബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ.
കണ്ണൂർ വിമാനത്താവളത്തിൽ ഇതിന് മുമ്പും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണം കടത്തിയ കേസിൽ ഈ മാസം ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കുന്ദമംഗലം മുരിയേനല്‍ വട്ടമ്പറമ്പില്‍ ഷബീബിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 2.809 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News