KeralaNews

പ്രവാസികളെ സ്വീകരിയ്ക്കാന്‍ കണ്ണൂര്‍ വിമാനത്താവളമാെരുങ്ങുന്നു, മലബാർ ജില്ലകളിലെ പ്രവാസികളെത്തുക കണ്ണൂരിൽ

കണ്ണൂര്‍ :പ്രവാസികളെ സ്വീകരിയ്ക്കാന്‍ മുന്‍കരുതലുകള്‍ ഒരുക്കി കണ്ണൂര്‍ വിമാനത്താവളം . വിദേശത്തു കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നു കിയാല്‍ എംഡി വി.തുളസീദാസ്. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യോഗം ചേര്‍ന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് (3 വിമാനം), ഗോ എയര്‍ (2 വിമാനം), ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍വീസ് ഷെഡ്യൂള്‍ ചെയ്യാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്.

വിദേശത്തു നിന്ന് എത്തുന്നവരെ എയര്‍ സൈഡില്‍ നിന്നു തന്നെ പരിശോധനയ്ക്കു വിധേയരാക്കും. ആദ്യഘട്ടത്തില്‍ ഉപയോഗിച്ച തെര്‍മല്‍ സ്‌കാനിങ്ങിനു പുറമേ വിശദമായ പരിശോധന നടത്തും. രോഗ ലക്ഷണമുള്ളവരെ നേരിട്ട് കോവിഡ് 19 ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും. അവരുടെ ബാഗേജും പ്രത്യേകം സ്‌ക്രീന്‍ ചെയ്ത് അണുവിമുക്തമാക്കി കൂടെ അയക്കും.

ചെറിയ ലക്ഷണങ്ങളുള്ളവരെ വിമാനത്താവളത്തിനു സമീപം തയാറാക്കുന്ന കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. നിര്‍ദേശം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം ഇവരുമായി ബന്ധപ്പെടും.

മാനത്താവളത്തില്‍ എത്തുന്നവരെ ജില്ല, താലൂക്ക് അടിസ്ഥാനത്തില്‍ തരം തിരിക്കും. ഓരോ താലൂക്കില്‍ നിന്നുള്ള ആള്‍ക്കാരെ പ്രത്യേകം കണക്കെടുത്തു ജില്ലാ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ആളുകളെയാണു പ്രതീക്ഷിക്കുന്നത്. നോര്‍ക്ക റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ എണ്ണം അറിയാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button